നാലാംക്ലാസ് വിദ്യാർത്ഥിനിക്കേറ്റ പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മർദനത്തിന്റെ വിവരം ഈ വരികളിലൂടെയാണ് പുറംലോകമറിഞ്ഞത്. ഒടുവിൽ സ്കൂൾ അധികൃതരുടെ മൊഴിയിൽ നൂറനാട് പൊലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തിൽ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ഇതും വായിക്കുക: സ്കൂളിൽ നിന്ന് കിട്ടിയ കരാട്ടെ പരിശീലനം തുണയായി; മലപ്പുറത്ത് പീഡനശ്രമത്തെ പതറാതെ പ്രതിരോധിച്ച് പന്ത്രണ്ടുകാരി
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തുൾപ്പെടെ മർദനത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം തിരക്കിയപ്പോഴാണ് ക്രൂരമർദനത്തിന്റെ വിവരങ്ങൾ കുട്ടി പറഞ്ഞത്. പിന്നാലെയാണ് നേരിട്ട പ്രയാസങ്ങളെയും മർദനത്തെപ്പറ്റിയും 'എന്റെ അനുഭവം' എന്ന തലക്കെട്ടിൽ എഴുതിയ കത്ത് ബുക്കിൽനിന്ന് ലഭിച്ചത്.
advertisement
അധ്യാപകർ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും സ്കൂളിലേക്കു വരുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകരുടെ മൊഴിയെടുത്ത് പൊലീസ് കേസെടുത്തു. കുട്ടിക്ക് ചികിത്സ നൽകാൻ നിർദേശിക്കുകയും ചെയ്തു.
കുട്ടിയെ പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോൾ മാതാവ് മരിച്ചിരുന്നു. തുടർന്നാണ് പിതാവ് രണ്ടാംവിവാഹം കഴിച്ചത്. ഒരുമാസം മുൻപും രണ്ടാനമ്മ ക്രൂരമായി മർദിച്ചിരുന്നതായി കുട്ടി പറയുന്നു. കുട്ടിയെഴുതിയ കത്തിൽ ഇതെല്ലാം വിവരിക്കുന്നുണ്ട്.