അന്നും കേരളത്തിലുടനീളം 20,000 പേർക്ക് ഭക്ഷണം നൽകാനാണ് തീരുമാനം. ഹംഗർ ഹണ്ടിലേക്ക് പണം സമാഹരിക്കാൻ ഇക്കഴിഞ്ഞ ദിവസം ഫാ. ഡേവിസ് ചിറമ്മേൽ ഒരു ഫേസ് ബുക്ക് ലൈവ് ഇട്ടിരുന്നു. വൺ ഡേ വൺ മീൽ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. വിയ്യൂർ സെൻട്രൽ ജയിലിലെ സുപ്രണ്ടിന്റെ പേരിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സംഭാവന ചെയ്യൂ എന്നായിരുന്നു ഫാദർ ആഹ്വാനം ചെയ്തത്.
ഒരാൾക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷണത്തിനുള്ള പണം വരെ പലരും സംഭാവന ചെയ്തു. ഫാദർ ഡേവിസ് ചിറമ്മേൽ വൃക്ക ദാനം ചെയ്തിട്ട് ഇക്കഴിഞ്ഞ നവംബർ 30ന് 11 വർഷം പൂർത്തിയായി. ഫാദറിന് ഇക്കഴിഞ്ഞ ഡിസംബർ 30ന് 60 വയസു തികഞ്ഞു. അതോടനുബന്ധിച്ച് വിശക്കുന്നവന് അന്നം നൽകുന്ന ഒരു പദ്ധതി ആരംഭിക്കാൻ ഫാദർ തീരുമാനിക്കുകയായിരുന്നു.
advertisement
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
ക്ലോത്ത് ബാങ്ക് Vs ഫുഡ് ബാങ്ക്
അങ്ങനെ ആരംഭിച്ച സംരംഭമാണ് ക്ലോത്ത് ബാങ്ക് Vs ഫുഡ് ബാങ്ക്. അമേരിക്കയിലും മറ്റുമുള്ള ഗുഡ് വിൽ ഷോപ്പിന്റെ മാതൃകയിൽ ആരംഭിച്ച സെന്ററിലേക്ക് ജനങ്ങളിൽ നിന്ന് അവർക്ക് ആവശ്യമില്ലാത്ത പുതിയതും പഴയതുമായ വസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു. ഫാദറിന്റെ ആഹ്വാനപ്രകാരം ഇത്തരം സെന്ററിലേക്ക് നിരവധി വസ്ത്രങ്ങൾ എത്തി. ഇവ പ്രത്യേക കടകളിലൂടെ ചെറിയ വിലയ്ക്ക് വിൽപന നടത്തുന്നു.
ഇത്തരത്തിൽ മൂന്ന് ഷോപ്പുകൾ ഇതിനകം തുറന്നു. ഇതുവഴി ലഭിക്കുന്ന പണം വിശക്കുന്നവന് മുന്നിൽ അന്നമായി എത്തിക്കുകയും ചെയ്യുന്നു ഇദ്ദേഹം.
വൺ ഡേ വൺ മീൽ
അങ്ങനെയിരിക്കെയാണ് മകൻ പൂട്ടിയിട്ട ഒരു പിതാവ് ഭക്ഷണം കിട്ടാതെ മരിച്ചു എന്ന വാർത്ത വന്നത്. ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല ചിറമ്മേൽ അച്ചന്. ഇവിടെ ആരും വിശന്നിരിക്കാൻ പാടില്ല. അതിനാൽ അദ്ദേഹം ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു. ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണം സംഭാവന ചെയ്യൂ എന്ന്. ഭക്ഷണം തയാറാക്കുന്നത് ജയിലുകളിലാണ്. 65 രൂപയുടെ ബിരിയാണിയാണ് ജയിലിൽ തയ്യാറാക്കുന്നത്. ഭക്ഷണ വിതരണ ചുമതല വൈഎംസിഎയും ഏറ്റെടുത്തു. പണം സമാഹരിക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പേരിൽ അക്കൗണ്ടും തുടങ്ങി.
അക്കൗണ്ടിലേക്ക് സുമനസുകളിൽ നിന്ന് പണം പ്രവഹിക്കുന്നുണ്ടെന്ന് ചിറമ്മേൽ അച്ചൻ പറയുന്നു. ആ പണം ഉപയോഗിച്ച് ജയിലുകളിൽ തയ്യാറാക്കുന്ന ബിരിയാണിയുമായി വിശക്കുന്നവരെ തേടി വീണ്ടും ഇറങ്ങും ഇവർ. ഈ ഫെബ്രുവരി ഒന്നിന് 20,000 പേർക്കുള്ള ഭക്ഷണവുമായാണ് ഇവർ എത്തുക. വിശക്കുന്നവരുടെ വയറും മനസും നിറച്ച് അവർ മടങ്ങും. വീണ്ടും അടുത്ത മാസം ഒന്നാം തീയതി അവർ ഇറങ്ങും വിശക്കുന്നവരെ തേടി. പണം സമാഹരിക്കാൻ ക്ലോത്ത് ബാങ്ക് സംസ്ഥാനത്ത് ഉടനീളം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട് ഫാ. ചിറമ്മേൽ. ഒപ്പം വൺ ഡേ വൺ മീൽ സുമനസുകൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയും ഈ നല്ല മനുഷ്യന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഈ നാട്ടിൽ ആരും വിശന്നിരിക്കില്ല എന്നത് ഉറപ്പു വരുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഈ നല്ല ഇടയൻ പറയുന്നു.