• HOME
  • »
  • NEWS
  • »
  • world
  • »
  • ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം

ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം

സ്വിറ്റ്സർലണ്ടിൽ താമസിക്കുന്ന മൂന്നിലൊന്നിലധികം ആളുകൾ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല. കഴിഞ്ഞ സർവേക്ക് മുമ്പുളള പന്ത്രണ്ട് മാസങ്ങളിൽ ഒരു പ്രാർത്ഥനയിലും പങ്കെടുത്തിട്ടില്ല.

switsarland

switsarland

  • News18
  • Last Updated :
  • Share this:
    സൂറിച്ച്: ഒരു മതത്തിലും വിശ്വസിക്കാത്ത കുറേ മനുഷ്യർ. അതെ, ഒരു രാജ്യത്തിലെ 30 ശതമാനം ആളുകളും ഒരു മതത്തിലും വിശ്വസിക്കാത്തവർ ആണ്.  സ്വിറ്റ്സർലണ്ടിൽ ആണ് ഒരു മതത്തിലും വിശ്വസിക്കാത്ത ഇത്രയധികം മനുഷ്യർ ഉള്ളത്.

    ഫെഡറൽ സ്റ്റാറ്റിക്കൽ ഓഫീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മതത്തിലും വിശ്വാസിക്കാത്തവരുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 1.9 ശതമാനം വർദ്ധനവ് 2019ൽ ഉണ്ടായതായും
    റിപ്പോർട്ടിൽ പറയുന്നു.

    ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തിൽ 2018ൽ 1.7 ശതമാനം പോയിന്റ് വർദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വിദേശ താമസക്കാരിൽ 35.1 ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അമ്പതു വർഷങ്ങൾക്ക് മുമ്പ് സ്വിസ് ജനത മുഴുവനും രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് സഭയിൽ ഉൾപ്പെടുന്നവർ ആയിരുന്നു.

    2019ൽ സ്വിറ്റ്സർലണ്ടിൽ താമസിച്ചിരുന്ന പ്രായപൂർത്തിയായവരിൽ 34.4 ശതമാനം മുതിർന്നവരും തങ്ങൾ റോമൻ കത്തോലിക്കരാണെന്നാണ് പറഞ്ഞത്. 22.5 ശതമാനം തങ്ങൾ പ്രൊട്ടസ്റ്റന്റ് വിഭാഗമാണെന്നും പറഞ്ഞിരുന്നു. അതേസമയം, ഇരു മതവിഭാഗങ്ങളിലും ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണത്തിൽ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വലിയ കുറവ് 2019ൽ ഉണ്ടായിട്ടുണ്ട്. You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS] സ്വിറ്റ്സർലണ്ടിൽ പ്രധാനമായും രണ്ട് സഭകൾ ആയിരുന്നു ഉണ്ടായിരുന്നത്. അമ്പതു വർഷങ്ങൾക്ക് മുമ്പ് സ്വിസ് ജനത മുഴുവനായും രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് സഭയിൽ ഉൾപ്പെടുന്നവർ ആയിരുന്നു. എന്നാൽ, അമ്പത് വർഷങ്ങൾക്ക് ഇപ്പുറം രാജ്യത്തെ മുപ്പത് ശതമാനം ആളുകളും അവിശ്വാസികളാണെന്നതാണ് പ്രധാനപ്പെട്ട കാര്യം.

    സ്വിറ്റ്സർലണ്ടിൽ താമസിക്കുന്ന മൂന്നിലൊന്നിലധികം ആളുകൾ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല. കഴിഞ്ഞ സർവേക്ക് മുമ്പുളള പന്ത്രണ്ട് മാസങ്ങളിൽ ഒരു പ്രാർത്ഥനയിലും പങ്കെടുത്തിട്ടില്ല.
    Published by:Joys Joy
    First published: