ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ

Last Updated:

സംസ്ഥാനത്തിന് ഏറ്റവും അധികം നികുതി ഉണ്ടാക്കി നൽകുന്നതിൽ ഇന്ധനത്തിന് രണ്ടാം സ്ഥാനമാണ് ഉള്ളത്. ഇന്ധനവിലയിൽ കേന്ദ്രം ഒരു രൂപ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്.

കൊച്ചി: രാജ്യത്ത് ഇന്ധനവില അടിക്കടി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്ധനവില വർദ്ധിക്കുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് സാധാരണ ജനങ്ങളാണ്. എന്നാൽ, സർക്കാരിന് ഇന്ധനവില വർദ്ധിക്കുമ്പോൾ നികുതിയിനത്തിൽ കോടികളാണ് ലഭിക്കുന്നത്. 750 കോടി രൂപയാണ് ഇന്ധനവില വർദ്ധിക്കുമ്പോൾ സർക്കാരിന് ലഭിക്കുന്നത്.
ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ഒരു രൂപ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്. You may also like:കോവിഡ് 19 വാക്സിനുള്ളിൽ മൈക്രോചിപ്പ് ഉണ്ടെന്ന് 'ഇന്ത്യൻ മുസ്ലിം പണ്ഡിതൻ'; ആ വീഡിയോ ഇന്ത്യയിൽ നിന്നല്ല പാകിസ്ഥാനിൽ നിന്ന് [NEWS]'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസെ'ന്ന് പ്രതിഭ MLA; 'ദേശീയപാത കേന്ദ്രത്തിന്റെ യെന്ന് പറഞ്ഞു കൊടുക്കണേയെന്ന് ട്രോൾ [NEWS] നന്ദനമല്ല പൃഥ്വിരാജിന്റെ ആദ്യചിത്രമെന്ന് സംവിധായകൻ രാജസേനൻ; പൃഥ്വിക്ക് നാണോ മാനോമുണ്ടെന്ന് ട്രോൾ [NEWS] ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്. എണ്ണക്കമ്പനികൾ വീണ്ടും വില വർദ്ധിപ്പിച്ച് തുടങ്ങിയത് നവംബർ മുതലായിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും വിലവർദ്ധന.
advertisement
കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ഉണ്ടായിരിക്കും,
ചുരുക്കത്തിൽ ഒരു ലിറ്റർ പെട്രോൾ 86 രൂപയ്ക്ക് വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന് 22 രൂപയിൽ അധികം ലഭിക്കും. 80 രൂപയ്ക്ക് ഡീസൽ വിൽക്കുമ്പോൾ 18 രൂപയിൽ അധികവും ലഭിക്കും. സംസ്ഥാന സർക്കാരിന് ഇന്ധന വിൽപ്പന നികുതിയിനത്തിൽ മാത്രം പ്രതിമാസം ലഭിക്കുന്നത് 750 കോടി രൂപയാണ്. ഇന്ധനവില കൂടുമ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വരുമാനം കൂടും.
advertisement
സംസ്ഥാനത്തിന് ഏറ്റവും അധികം നികുതി ഉണ്ടാക്കി നൽകുന്നതിൽ ഇന്ധനത്തിന് രണ്ടാം സ്ഥാനമാണ് ഉള്ളത്. ഇന്ധനവിലയിൽ കേന്ദ്രം ഒരു രൂപ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement