TRENDING:

'പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കിൽ പറഞ്ഞു'; കൈതോലപ്പായ വിവാദത്തിൽ മൊഴി നൽകാതെ ജി.ശക്തിധരൻ

Last Updated:

പണം കടത്തിയെന്ന് ആരോപിച്ച നേതാക്കളുടെ പേര് പൊലീസിനോട് വെളിപ്പെടുത്തിയില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൈതോല പായയിൽ പൊതിഞ്ഞ് രണ്ടു കോടിയിലധികം രൂപ മുതിർന്ന സിപിഎം നേതാവ് കടത്തി എന്ന ആരോപണത്തിൽ മൊഴി നൽകാനെത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി ശക്തിധരൻ. ബെന്നി ബെഹന്നാന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
photo: Facebook
photo: Facebook
advertisement

എന്നാൽ, വെളിപ്പെടുത്തലിൽ, വ്യക്തമായ മൊഴി ശക്തിധരൻ നൽകിയില്ല. പണം കടത്തിയെന്ന് ആരോപിച്ച നേതാക്കളുടെ പേര് പൊലീസിനോട് വെളിപ്പെടുത്തിയില്ല. പറയാനുളളതെല്ലാം ഫേസ് ബുക്കിൽ പറഞ്ഞന്നും കൂടുതൽ പറയാനില്ലന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

Also Read- കൈതോലപ്പായയിൽ പൊതിഞ്ഞ് 2 കോടി രൂപ സിപിഎം നേതാവ് കൈപ്പറ്റിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ബെന്നി ബെഹന്നാൻ എംപി

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ശക്തിധരൻ ആരോപിച്ചത്. ഭരണത്തിലെ ഒരു ഉന്നതൻ വാങ്ങിയ കൈക്കൂലി എണ്ണിത്തിട്ടപ്പെടുത്താൻ താൻ സഹായിച്ചുവെന്നും ശക്തിധരൻ വെളിപ്പെടുത്തിയിരുന്നു. ഈ പണം എറണാകുളത്ത് നിന്ന് കൈതോല പായയിൽ പൊതിഞ്ഞ് രാത്രിയിൽ ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ട് കൊണ്ടുപോയി. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നുവെന്നും മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോപണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബെന്നി ബെഹനാൻ പരാതി നൽകിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കിൽ പറഞ്ഞു'; കൈതോലപ്പായ വിവാദത്തിൽ മൊഴി നൽകാതെ ജി.ശക്തിധരൻ
Open in App
Home
Video
Impact Shorts
Web Stories