TRENDING:

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കെട്ടെന്ന് എം വി ഗോവിന്ദൻ; അംഗത്വം പുതുക്കുന്ന വിഷയത്തിൽ മൗനംപാലിച്ച് ജി സുധാകരൻ

Last Updated:

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും ഫോണിൽ വിളിച്ച് അനുനയത്തിന് ശ്രമിച്ചെങ്കിലും അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്

advertisement
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് രംഗത്തിറങ്ങി. ഫോണിലൂടെ സുധാകരനെ ബന്ധപ്പെട്ട സെക്രട്ടറി, തന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ വ്യക്തിപരമായ അധിക്ഷേപമല്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വിശദീകരിച്ചു. പാർട്ടി അംഗത്വം പുതുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സുധാകരൻ, എം വി ഗോവിന്ദനോട് മൗനം പാലിക്കുകയായിരുന്നു.
News18
News18
advertisement

വാർത്താസമ്മേളനത്തിൽ ജി. സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന് എം.വി. ഗോവിന്ദൻ നൽകിയ മറുപടിയും അതിനു പിന്നാലെ അദ്ദേഹം ചിരിച്ചതുമാണ് വിവാദങ്ങൾക്ക് കാരണമായത്. തന്നെ പരസ്യമായി പരിഹസിച്ച സെക്രട്ടറിയുടെ നടപടി ശരിയായില്ലെന്ന് കാണിച്ച് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിക്കുന്നു എന്ന സൂചന പുറത്തുവന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് മാറിയ ശേഷം ജില്ലാ നേതൃത്വം തന്നെ പൂർണ്ണമായി അവഗണിച്ചുവെന്നും അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ പോലും തനിക്ക് ക്ഷണക്കത്ത് നൽകിയില്ലെന്നും സുധാകരൻ പരാതിപ്പെടുന്നു. പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി കളിയാക്കി ചിരിച്ചിട്ടും ആരും അത് തിരുത്താൻ തയ്യാറായില്ലെന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.

advertisement

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും ഫോണിൽ വിളിച്ച് അനുനയത്തിന് ശ്രമിച്ചെങ്കിലും അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്. മെമ്പർഷിപ് പുതുക്കണമെന്ന നാസറിന്റെ അഭ്യർത്ഥന ജി സുധാകരൻ തള്ളുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിയമസഭാ സീറ്റ് നിഷേധിച്ചത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന സുധാകരൻ. ഇനിയുള്ള കാലം ആദർശങ്ങളിൽ ഉറച്ചുനിന്ന് ജനങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വ്യക്തമാക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കെട്ടെന്ന് എം വി ഗോവിന്ദൻ; അംഗത്വം പുതുക്കുന്ന വിഷയത്തിൽ മൗനംപാലിച്ച് ജി സുധാകരൻ
Open in App
Home
Video
Impact Shorts
Web Stories