'സുജാത നായന്മാരുടെ വീട്ടിലെ പോകൂ. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. മറ്റൊരു ടീം ന്യൂനപക്ഷങ്ങളുടെ വീടുകൾ കയറി ഇറങ്ങുന്നു. ഇത്തരത്തിലുള്ള വോട്ടുപിടിത്തം പാർട്ടിയിൽ ഉണ്ടായിട്ടുണ്ടോ' എന്നും സുധാകരൻ ചോദിച്ചു. 'സുജാതയുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണ്.' സുധാകരൻ പറഞ്ഞു.
സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും ജി സുധാകരൻ ആരോപിച്ചു. 'സംഭവദിവസം നിർബന്ധിച്ച് ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഎമ്മുകാർ ആണ്. കൊലചെയ്യപ്പെടാനുണ്ടായ സാഹചര്യത്തിലേക്ക് ഭുവനേശ്വരൻ സ്വാഭാവികമായി എത്തിപ്പെട്ടതല്ല, അയാൾ കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകൾ ആണ്.' എന്നും സുധാകരൻ ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിൽ രക്തസാക്ഷി ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
advertisement
Summary: In a major embarrassment to the LDF, veteran CPM leader G. Sudhakaran launched a scathing verbal attack against leader C.S. Sujatha and the party’s current campaign strategies during a rally in Paravoor, Ambalappuzha. Sudhakaran accused C.S. Sujatha of communal campaigning, claiming she only visits the homes of the Nair community.
