"അമ്മമാരും സഹോദരിമാരും പോകുമ്പോൾ തെരുവ് നായ്ക്കൾ കുരച്ചുകൊണ്ട് ചാടുന്നത് പോലെ ഒരു സ്ത്രീക്ക് നേരെ ചാടാൻ പാടില്ല. ഇത്തരം മര്യാദകേട് കാണിക്കരുത്. സ്വന്തം അമ്മയെപ്പോലെ കരുതേണ്ട ഒരാൾക്ക് നേരെയാണ് ഈ ചട്ടമ്പിത്തരം കാട്ടിയത്," - ഗണേഷ് കുമാർ പറഞ്ഞു. പ്രതികളുടെ നടപടി സംസ്കാരശൂന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രിയെ പ്ലാറ്റ്‌ഫോമിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു. പോലീസ് വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാർ കരിങ്കൊടി കാണിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു. ആക്രമണത്തിനിടെ മന്ത്രിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. സംസാരിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ട മന്ത്രിയെ കണ്ണൂർ പരിയാരം മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
advertisement
