TRENDING:

'മാധ്യമങ്ങളോട് സൗഹൃദം കാണിച്ചത് തെറ്റായിപ്പോയി; നിങ്ങളെന്റെ തലയിൽ കയറി, ചോരകുടിച്ചു'; ഗണേഷ്‌കുമാർ

Last Updated:

ഇനി മാധ്യമപ്രവർത്തകരോട് സംസാരിക്കില്ലെന്നും ​​ഗണേഷ് കുമാർ പ്രതികരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി ​ഗണേഷ് കുമാർ. മാധ്യമങ്ങളോട് സൗഹൃ​ദം കാണിച്ചത് തെറ്റായിപോയിയെന്നും ഇനി പഴയ ​ഗണേഷ് കുമാർ തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സംഘടിപ്പിച്ച പരിപാടിയിൽ എത്തിയതായിരുന്നു മന്ത്രി. പരിപാടി കഴിഞ്ഞ് മാധ്യമങ്ങൾ സമീപത്തേക്ക് പോയെങ്കിലും പ്രതികരിക്കാൻ തയാറാകാതെ ​ഗണേഷ് കുമാർ ഒഴിഞ്ഞുമാറി.
News18
News18
advertisement

"അടുത്ത കാലത്ത് മാധ്യമങ്ങളോട് സൗഹൃദം കാണിച്ചത് തെറ്റായി പോയി. ഇന്റർവ്യൂവൊക്കെ തന്ന് സൗഹൃദവും സ്നേഹവും കാണിച്ചപ്പോൾ നിങ്ങൾ എന്റെ തലയിൽ‌ കയറി. ഇനി അതുണ്ടാകില്ല. എന്റെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ല. ഇനി മാധ്യമപ്രവർത്തകരോട് സംസാരിക്കില്ലെന്നും" ​​ഗണേഷ് കുമാർ പ്രതികരിച്ചു.

ആരോപണങ്ങളുടെ പേരിൽ രാജിവയ്ക്കില്ലെന്നും മന്ത്രി ആവർത്തിച്ചു. പുറകെ നടന്നിട്ട് ഒരു കാര്യമില്ലെന്നും എന്ത് വന്നാലും രാജി വയ്ക്കില്ലെന്നും ​ഗണേഷ് കുമാർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് താൻ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. എന്നാൽ തിരിച്ച് അങ്ങനെയല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തനിക്കെതിരെ ഉയർന്ന ​ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ ​ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി പരാതി ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രി പരിപാടിക്ക് എത്തിയത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാധ്യമങ്ങളോട് സൗഹൃദം കാണിച്ചത് തെറ്റായിപ്പോയി; നിങ്ങളെന്റെ തലയിൽ കയറി, ചോരകുടിച്ചു'; ഗണേഷ്‌കുമാർ
Open in App
Home
Video
Impact Shorts
Web Stories