Also Read - 'കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; എന്റെ സുഹൃത്തുക്കൾക്ക് സംഭവിച്ചിട്ടുണ്ട്': പത്മജ വേണുഗോപാൽ
സംഭവത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കേരള സ്റ്റോറി എന്ന സിനിമയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. സിനിമയുടെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയിൽ ആരും വീണുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രൂപതയ്ക്ക് പിന്നാലെ മറ്റ് ചില ക്രിസ്ത്യൻ രൂപതകളും കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
advertisement
സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ പരിശീലന ക്ലാസിന്റെ ഭാഗമായി ഏപ്രില്‍ നാലിനാണ് സിനിമ പ്രദർശിപ്പിച്ചത്. പ്രണയ ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയിലെ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കേരളാ സ്റ്റോറി പ്രദര്‍ശനം നടന്നത്. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചു. തലശേരി രൂപത സിനിമ ഉടന്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.