'കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ് പ്രൊപഗണ്ട സിനിമകൾ പടച്ചുണ്ടാക്കാൻ സംഘ പരിവാറിനെ പ്രേരിപ്പിക്കുന്നത്'; വി.ടി ബല്‍റാം
- Published by:Arun krishna
- news18-malayalam
Last Updated:
ഈ സിനിമയിൽ നിന്ന് നല്ല ഗുണപാഠങ്ങളൊന്നും കേരളത്തിൽ ഒരു വ്യക്തിക്കും ഒരു സമൂഹത്തിനും നേടാനില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു
ഇടുക്കി രൂപതാ വിശ്വാസോത്സവത്തിന്‍റെ ഭാഗമായി വിവാദ ചിത്രം ' ദി കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഇത് ഒരു നിലയ്ക്കും കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് എത്രയോ തവണ വസ്തുതകൾ വച്ച്, കണക്കുകൾ വച്ച്, ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തേക്കുറിച്ചുള്ള നട്ടാൽക്കുരുക്കാത്ത നുണയാണിതെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിന്‍റെ നന്മകളോടുള്ള അസൂയയാണ്, അസഹിഷ്ണുതയാണ് ഇങ്ങനെയുള്ള പ്രൊപഗണ്ട സിനിമകൾ പടച്ചുണ്ടാക്കാൻ സംഘ പരിവാറിനെ പ്രേരിപ്പിക്കുന്നതെന്ന് ബല്‍റാം കുറ്റപ്പെടുത്തി. ഈ സിനിമയിൽ നിന്ന് നല്ല ഗുണപാഠങ്ങളൊന്നും കേരളത്തിൽ ഒരു വ്യക്തിക്കും ഒരു സമൂഹത്തിനും നേടാനില്ല. പഠിക്കാനുള്ള ഏക പാഠം ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളെ ഈ നാട് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം എന്നത് മാത്രമാണെന്നും ബൽറാം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഇടുക്കി രൂപത സംഘടിപ്പിച്ച വിശ്വാസോത്സവം പരിപാടിയില്‍ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ' ദി കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിച്ചത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.
advertisement
ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി രൂപതയും തലശ്ശേരി അതിരൂപതയും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
April 09, 2024 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ് പ്രൊപഗണ്ട സിനിമകൾ പടച്ചുണ്ടാക്കാൻ സംഘ പരിവാറിനെ പ്രേരിപ്പിക്കുന്നത്'; വി.ടി ബല്‍റാം