സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നില്ല. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും കുട്ടികൾ നേരിടുന്ന പ്രതിസന്ധി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അനാവശ്യ വിവാദത്തെക്കാൾ വിദ്യാഭ്യാസമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
അതേസമയം ജെൻഡര്‍ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
advertisement
സംസ്ഥാനത്ത് ജെന്‍റര്‍ ന്യൂട്രാലിറ്റി എന്ന ആശയം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാഠപുസ്തകങ്ങളുടെ ജെൻഡർ ഓഡിറ്റിങ്ങ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജെൻഡർ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്കൂളുകളില്‍ സ്കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതുസമൂഹവും മാധ്യമങ്ങളും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
