വാട്സാപ് ചാറ്റിലൂടെയുള്ള പ്രണയത്തിൽ ഇരുവരും പരസ്പരം ഫോട്ടോ പോലും കൈമാറിയിരുന്നില്ല. ഒരുമാസത്തിന് മുന്നേയാണ് ചാറ്റിംഗ് പ്രണയം ആരംഭിച്ചത്. തുടർന്ന് നേരിട്ട്കാണാമെന്ന് ഇരുവരും തീരുമാനിക്കുകയും ഇതനുസരിച്ച് യുവാവ് തന്റെ പുത്തൻ സ്കൂട്ടറുമായി മാളിൽ എത്തകയുമായിരുന്നു. യുവാവ് മാളിന്റെ പാർക്കിംഗ് ഏരിയിൽ സ്കൂട്ടർ വച്ചെങ്കിലും നേരട്ട് കാണണമെങ്കിൽ താൻ പറയുന്നിടത്ത് സ്കൂട്ടർ പാർക്ക് ചെയ്യമന്ന്കാമുകി നിബന്ധന വെച്ചു. ഇതനുസരിച്ച് യുവതി പറഞ്ഞ കടയ്ക്കുമുന്നിലേക്ക് യുവാവ് സ്കൂട്ടർ പാർക്ക് ചെയ്തു.
advertisement
തുടർന്ന് മാളിലെത്തിയ യുവതി യുവാവുമായി കുറേ സമയം ചെലവഴിക്കുകയും കാമുകന്റെ ചെലവിൽ ചിക്കൻ ബിരിയാണിയും ഐസ്‌ക്രീമും കഴിക്കുകയും ചെയ്തു. വാഷ്റൂമിൽ പോയി യുവാവ് തിരികെ എത്തിയപ്പോൾ കാമുകിയെ കാണാനില്ല. പോന്ന പോക്കിൽ സ്കൂട്ടറന്റെ താക്കോലും കൊണ്ടാണ് യുവതി പോയത്. .ഫോണിൽ വിളിച്ചെങ്കിലും കിട്ടിയതുമില്ല. സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് യുവാവ് ഓടിയെത്തിയെങ്കിലും കാമുകി സ്കൂട്ടറുമായി കടന്നു കളഞ്ഞിരുന്നു.
കാമുകി പോയെങ്കിൽ പോട്ടെ, അടിച്ചുമാറ്റിയ സ്കൂട്ടറെങ്കിലും തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് കാമുകൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് ന്വേഷണം തുടരുകയാണ്.യുവതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
