TRENDING:

Gold Smuggling Case | സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് നെടുമ്പാശേരിയിൽ അറസ്റ്റിലായി

Last Updated:

ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയ സംഭവത്തിൽ റബിൻ ഹമീദിന് പങ്കുണ്ടെന്നാണ് എൻഐഎ പറയുന്നത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് നെടുമ്പാശേരിയിൽ അറസ്റ്റിലായി. യുഎഇ പൊലീസ് അറസ്റ്റുചെയ്ത റബിൻസിനെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റബ്ബിൻസിനെ എൻഐഎ അറസ്റ്റു ചെയ്യുകയായിരുന്നു.
advertisement

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിൽ ഒളിവിലായിരുന്നെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞ രണ്ടു പേരിൽ ഒരാളായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ റബിൻസ് ഹമീദ്. കഴിഞ്ഞ ദിവസമാണ് റബിൻസ് ഹമീദിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ത്യയ്ക്കു കൈമാറണമെന്ന് എൻഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ദുബായ് പൊലീസ് റബിൻസ് ഹമീദിനെ കൈമാറിയത്. ഇന്നു വൈകിട്ട് 4.20നുള്ള എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഹമിദീനെ എൻഐഎ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയ സംഭവത്തിൽ റബിൻ ഹമീദിന് പങ്കുണ്ടെന്നാണ് എൻഐഎ പുറതതിറക്കിയ പത്രകുറിപ്പിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇദ്ദേഹത്തിന്‍റെ പങ്ക് കണ്ടെത്തിയതെന്നും എൻഐഎ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ റമീസ് കെ.ടി, ജലാൽ എ.എം എന്നിവരുമായി ചേർന്ന് ദുബായിൽ റബിൻസ് ആസൂത്രണം നടത്തിയിരുന്നതായും എൻഐ എ പറയുന്നു. ദുബായിൽനിന്ന് സ്വർണം വാങ്ങി നൽകിയത് ഇവരാണ്. ഇതേത്തുടർന്ന് ഹമീദിനെതിരെ എറണാകുളത്തെ എൻഐഎ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗൃഹോപകരണങ്ങളുടെ മറവിൽ നയതന്ത്ര ബാഗേജിലൂടെ ഇയാൾ സ്വർണം കടത്തിയിരുന്നതായും എൻഐഎ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് നെടുമ്പാശേരിയിൽ അറസ്റ്റിലായി
Open in App
Home
Video
Impact Shorts
Web Stories