വെള്ളനിറത്തിലെ കളർ കോഡും നവകേരള ബസിന് ബാധകമല്ല. ബസിലെ മുൻ നിരയിലെ കസേര 180 ഡിഗ്രി തിരിക്കാന്‍ സാധിക്കും.ഇതും വിഞ്ജാപനത്തിലുണ്ട്. മുഖ്യമന്ത്രിയാകും ഈ കസേര ഉപയോഗിക്കുക. വാഹനത്തിന്റെ ആവശ്യങ്ങൾക്ക് പുറത്ത് നിന്ന് വൈദ്യുതി ഉപയോഗിക്കാം. ബസിന് ഇൻവർട്ടർ ഉപയോഗിച്ചും എ സി പ്രവർത്തിപ്പിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപികൾക്കും ആവശ്യപ്പെടുമ്പോള്‍ ബസ് വിട്ടു നൽകണമെന്നും നിര്‍ദേശമുണ്ട്. നവകേരള സദസിന് ശേഷം കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയ്ക്കുള്ള പ്രത്യേക കാബിൻ ബസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാത്റൂം, മിനികിച്ചൻ എന്നിവ ഉണ്ടാകും. ഏറ്റവും മുന്നിൽ 180 ഡിഗ്രി തിരിക്കാവുന്ന പ്രത്യേക ഓട്ടോമാറ്റിക് സീറ്റാണ് മറ്റൊരു പ്രത്യേകത. ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മ്മിച്ചത്.
advertisement
നിറം ചോക്ലേറ്റ് ബ്രൗൺ; ഉള്ളിൽ കിടിലൻ സൗകര്യം; നവകേരള ബസ് കേരളത്തിലേക്ക്
മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും മണ്ഡലപര്യടന പരിപാടിയായ നവകേരള സദസ്സിന് ഇന്ന് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് തുടക്കമാകും. പൈവളിഗയിൽ വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. പ്രത്യേകം തയ്യാറാക്കിയ ബസിൽ ആകും മന്ത്രിമാരുടെ സഞ്ചാരം.
ബെംഗളൂരുവിൽ നിന്നും ഇന്നലെ വൈകിട്ട് പുറപ്പെട്ട ബസ് പുലർച്ചെ നാലു മണിയോടെ കാസർഗോഡ് എത്തി. എല്ലാ ദിവസവും രാവിലെ മണ്ഡലത്തിലെ പ്രധാന വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ധൂർത്ത് ആരോപിച്ചു പ്രതിപക്ഷം നവകേരള സദസ്സ് ബഹിഷ്കരിക്കും.