സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വർദ്ധിപ്പിച്ചു
ബിവറേജസ് ഷോപ്പുകള്‍വഴിമാത്രം ലഭ്യമായിരുന്ന ഇറക്കുമതിമദ്യം വില്‍കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം .ഇത് പരിഗണിച്ചാണ് എക്‌സൈസ് വകുപ്പിന്റെ ഉത്തരവ്. ബിവറേജസ് ഗോഡൗണുകള്‍ വഴി ബാറുകളിലേക്കു മുന്തിയ ഇനം ഇറക്കുമതി മദ്യം നൽകുന്നത് നികുതി ഇനത്തില്‍ വലിയ നേട്ടമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 17 കമ്പനികളുടെ 227 ബ്രാന്‍ഡുകളിലുള്ള ഇറക്കുമതി മദ്യമാണ് സർക്കാർ വിൽക്കുന്നത്. ഇതുവഴി 60 കോടിരൂപ ബിവറേജസ് കോർപ്പറേഷനൻ അധികവരുമാനം പ്രതീക്ഷിക്കുന്നു. ബാറുകള്‍ക്ക് പുറമെ,ക്ലബ്ബ് ലൈസന്‍സികള്‍ക്കും,എയര്‍പോര്‍ട്ട് ഷോപ്പുകള്‍ക്കും പുതിയ തീരുമാനം വഴി ഇറക്കുമതി മദ്യം വിൽക്കാം.
advertisement
നിപ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി
ഓഗസ്റ്റ് 20 മുതലാണ് ബെവ്കോയുടെ ഔട്ട് ലെറ്റുകൾ വഴി വിദേശ നിർമ്മിത വിദേശ മദ്യം വിറ്റ് തുടങ്ങിയത്. 4 വിതരണക്കാരുടെ 30 ബ്രാൻഡുകളാണ് ഇപ്പോൾ വിൽക്കുന്നത്. ഇതുവരെ 6 കോടിയുടെ വില്പനയാണ് നടന്നത്. കരാർ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാൻഡുകളും വൈകാതെ വിപണിയിൽ എത്തും. വിദേശ നിർമിത വിദേശമദ്യത്തിന്റെ വില്പനയിലൂടെ ബിവറേജസ് കോർപ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സർക്കാർ ഖജനാവിലുമെത്തും.
