• HOME
  • »
  • NEWS
  • »
  • life
  • »
  • നിപ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി

നിപ വൈറസ്: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി

കെ കെ ശൈലജ

കെ കെ ശൈലജ

  • Share this:
    തിരുവനന്തപുരം: നിപ വൈറസ് സംബന്ധിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് പുതിയതായി എവിടെയും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വർഷം നിപ വൈറസ് ബാധിച്ചതിനാൽ ആരോഗ്യവകുപ്പ് മുൻകരുതൽ സ്വീകരിക്കുകയാണ് ചെയ്തത്.

    കോംഗോ പനിയെ പേടിക്കണോ?

    പാലക്കാട് ആശുപത്രിയിൽ നിപ വൈറസ് സ്ഥിരീകരിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണതകളിൽനിന്ന് പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുക. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

    First published: