സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വർദ്ധിപ്പിച്ചു
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വർദ്ധിപ്പിച്ചു. ഓട്ടോ മിനിമം ചാർജ് 20 രൂപയിൽ നിന്ന് 25 രൂപയാക്കി വർദ്ധിപ്പിച്ചു. ടാക്സി മിനിമം ചാർജ് 150 രൂപയിൽ നിന്ന് 175 ആയി വർദ്ധിപ്പിച്ചു. ഓട്ടോ, ടാക്സി നിരക്ക് വർദ്ധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
ഓട്ടോയുടെ മിനിമം നിരക്ക് ഇരുപതു രൂപയിൽ നിന്ന് 30 രൂപയാക്കണമെന്നും ടാക്സിയുടേത് 150 രൂപയിൽ നിന്നും 200 രൂപാക്കണമെന്നുമായിരുന്നു രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ ചെയ്തത്. എന്നാൽ, നിരക്ക് വർദ്ധിപ്പിക്കണമെന്ന ശുപാർശ അംഗീകരിച്ച മന്ത്രിസഭായോഗം ഓട്ടോനിരക്ക് 25 രൂപയാക്കിയും ടാക്സി നിരക്ക് 175 രൂപയാക്കിയും വർദ്ധിപ്പിക്കുകയായിരുന്നു.
advertisement
അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർദ്ധനവിന്‍റെ സാഹചര്യത്തിൽ ആയിരുന്നു ഓട്ടോ, ടാക്സി നിരക്ക് വർദ്ധിപ്പിക്കാൻ കമ്മീഷൻ ശുപാർശ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2018 7:03 PM IST


