മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്തയോഗം ചേർന്നിരുന്നു. സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍.അനില്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
Also Read- മുതലപ്പൊഴിയിൽ പുലിമുട്ട് വന്നശേഷം 17 വർഷത്തിൽ ബലിയായത് 69 മത്സ്യത്തൊഴിലാളികൾ
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചത്. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരായിരുന്നു മരിച്ചത്.
advertisement
കഴിഞ്ഞ രണ്ടുമാസത്തിനിടെ മുതലപ്പൊഴിയിലുണ്ടായ പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുടർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപകടത്തെ തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരെ നാട്ടുകാർ തടഞ്ഞത് വലിയ വിവാദമായിരുന്നു. മന്ത്രിമാരെ തടഞ്ഞതിന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസെടുത്തത് ഒരു ഇടവേളയ്ക്കുശേഷം സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.