സംസ്ഥാനത്തെ കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും വിവരങ്ങൾ അമേരിക്ക ആസ്ഥാനമായുള്ള സ്പ്രിങ്കളർ എന്ന കമ്പനിയുടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന സർക്കാർ ഉത്തരവാണ് വിവാദമായത്. ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശമനുസരിച്ച് https://housevisit.kerala.gov.in/ എന്ന സർക്കാർ വെബ്‌സൈറ്റിലാണ് വിവരങ്ങൾ അപ്പ്ലോഡ് ചെയ്യേണ്ടത്. സ്പ്രിംഗ്ളർ കമ്പനിയുടെ സൈറ്റില്‍നിന്നും ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കം ചെയ്തിട്ടുണ്ട്.
You may also like: സ്പ്രിംഗ്ളർ പി.ആർ കമ്പനി അല്ല; ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി [NEWS]'അമേരിക്കന്‍ കമ്പനിയുടെ വിവര ശേഖരണം: മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല [NEWS]അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി [NEWS]
advertisement
മലയാളികളുടെ രോഗവിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നതിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് രംഗത്തെത്തിയിരുന്നു. എന്നാൽ കമ്പനിയുടെ സ്ഥാപകൻ മലയാളി ആണെന്നും സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ചെന്നിത്തല ആരോപിക്കുന്നതു പോലെ സ്പ്രീംഗ്ളർ ഒരു പി.ആർ കമ്പനി അല്ല. ആ കമ്പനിയുടെ സോഫ്‌റ്റ്വെയറോ സേവനമോ പണം നൽകി വാങ്ങുന്നുമില്ല. ഒരു പൈസയും നല്‍കുന്നുമില്ല. കോവിഡ് പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ കമ്പനി ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ തന്നെ സെർവറുകളിലാണ് സൂക്ഷിക്കുന്നത്. അത് സർക്കാർ നിയന്ത്രണത്തിലാണ്. ഇതേ സ്പ്രിംഗ്ളർ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. മറ്റു കൂടുതല്‍ കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിൽ വ്യക്തമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.