സ്പ്രിംഗ്ളർ പി.ആർ കമ്പനി അല്ല; ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Last Updated:

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് ഇത്തരമൊരു സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മുന്നോട്ടുവന്നത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തല ആരോപിക്കുന്നതു പോലെ സ്പ്രീംഗ്ളർ ഒരു പി.ആർ കമ്പനി അല്ല. ആ കമ്പനിയുടെ സോഫ്‌റ്റ്വെയറോ സേവനമോ പണം നൽകി വാങ്ങുന്നുമില്ല. ഒരു പൈസയും നല്‍കുന്നുമില്ല. കോവിഡ് പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് 19-ന്റെ മറവില്‍ കേരളത്തിലെ വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം.
You may also like: COVID 19 LIVE Updates| സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു [NEWS]'നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും': പ്രവാസികളോട് മുഖ്യമന്ത്രി [NEWS]കോവിഡ് 19 | നെഗറ്റീവ് റിസൾട്ട് ആയ ചിലരെങ്കിലും വൈറസ് ബാധിതരായിരിക്കാം; പുതിയ ആശങ്ക പങ്കുവച്ച് വിദഗ്ധർ [NEWS]
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് ഇത്തരമൊരു സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള  കമ്പനി മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
'സ്പ്രിംഗ്ളർ കമ്പനിയുടെ ഉടമ മലയാളിയാണ്. അദ്ദേഹത്തിന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തിയ നടപടികൾ എത്രമാത്രം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു സഹായം നല്‍കാൻ അദ്ദേഹം തയാറായത്.' മുഖ്യമന്ത്രി പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്‌മെന്റിലെ ഒരു സേവനദാതാവു കൂടിയാണ് സ്പ്രിംഗ്ളർ. ഈ കമ്പനി ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ തന്നെ സെർവറുകളിലാണ് സൂക്ഷിക്കുന്നത്. അത് സർക്കാർ നിയന്ത്രണത്തിലാണ്. ഇതേ സ്പ്രിംഗ്ളർ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. മറ്റു കൂടുതല്‍ കാര്യങ്ങള്‍ നിലവിലെ സാഹചര്യത്തിൽ വ്യക്തമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിംഗ്ളർ പി.ആർ കമ്പനി അല്ല; ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement