TRENDING:

സുപ്രീംകോടതിയിൽ പോകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടുമെന്ന് ഗവർണർ

Last Updated:

കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിനായി 40 ലക്ഷം ചെലവഴിച്ചു. ഇതുകൊണ്ട് എന്ത് ഗുണമുണ്ടായെന്ന് ഗവർണർ ചോദിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതിരിക്കെയാണ് ഇത്രയും തുക ചെലവഴിച്ചതെന്നും ഗവർണർ ആരോപിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
advertisement

Also Read- എട്ട് ബില്ലുകൾ അനുമതി കാത്ത് കിടക്കുന്നു; ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

ഗവർണർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

എട്ട് ബില്ലുകൾ ഗവർണർക്കു മുന്നിൽ അനുമതി കാത്ത് കിടക്കുകയാണ്. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുപ്രീംകോടതിയിൽ പോകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടുമെന്ന് ഗവർണർ
Open in App
Home
Video
Impact Shorts
Web Stories