അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നു. ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചത്. അദാനിയാണ് മറുപക്ഷത്ത് എന്നറിഞ്ഞപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെയോ കെ.എസ്.ഐ.ഡി.സിയുടെയോ ശ്രദ്ധയില്‍പ്പെടുത്തേണ്ടിയിരുന്നു. വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും മന്ത്രി പറഞ്ഞു.
advertisement
അദാനിയുടെ മകന്റെ ഭാര്യ ഡയറക്ടറായ, മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്. കെ.പി.എം.ജി. എന്ന സ്ഥാപനത്തെ കൂടാതെയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയും കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സിക്കായി സമീപിച്ചത്.
