Thiruvananthapuram Airport| ലേല നടപടികൾക്ക് സംസ്ഥാന സർക്കാർ വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനത്തെ
- Published by:Rajesh V
- news18-malayalam
Last Updated:
ലേല നടപടികളിൽ കെഎസ്ഐഡിസിക്ക് എല്ലാവിധ സഹായങ്ങളും നൽകിയത് രണ്ട് സ്ഥാപനങ്ങളാണ്. അതിലൊന്ന് മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൽദാസ് ഗൂപ്പും രണ്ടാമത്തേത് പ്രളയ പുനരധിവാസ കണ്‍സൽട്ടന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. 1.57 കോടി രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും സർക്കാർ ഫീസായി നല്‍കി.
തിരുവനന്തപുരം: വിമാനത്താവളത്തിനുള്ള ലേലനടപടികള്‍ക്ക് കേരളം വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമസ്ഥാപനത്തെയെന്ന് വിവരാവകാശ രേഖ. മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാര്‍ട്ണറാണ് കരണ്‍ അദാനിയുടെ ഭാര്യ പരീധി അദാനി. ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ ഈ സ്ഥാപനം ഘടകമായെന്ന് കെഎസ്ഐഡിസി നല്‍കിയ വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ലേല നടപടികളിൽ കെഎസ്ഐഡിസിക്ക് എല്ലാവിധ സഹായങ്ങളും നൽകിയത് രണ്ട് സ്ഥാപനങ്ങളാണ്. അതിലൊന്ന് മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൽദാസ് ഗൂപ്പും രണ്ടാമത്തേത് പ്രളയ പുനരധിവാസ കണ്‍സൽട്ടന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. 1.57 കോടി രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും സർക്കാർ ഫീസായി നല്‍കി. പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്റെ കിഫ്ബിയും തുടങ്ങി മംഗല്‍ദാസ് ഗ്രൂപ്പിന്റെ ക്ലയന്റ് പട്ടികയില്‍ അദാനി ഗ്രൂപ്പും ഉണ്ട്.
മാത്രമല്ല, സിറിൽ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണര്‍ സിറിൽ ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീധി, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ്. അതായത് തിരുവനന്തപുരത്തെ അടക്കം തുറമുഖ പദ്ധതികളുടെ ചുമതലയുള്ള അദാനി പോര്‍ട്സിന്റെ സിഇഒ കരണ്‍ അദാനിയുടെ ഭാര്യ. പ്രൊഫഷണല്‍ ഫീ ഫോര്‍ ബിഡിങ് -അതായത് ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായാണ് 55 ലക്ഷം രൂപ നൽകിയത്.
advertisement

advertisement
ലേലത്തിൽ കേരള സർക്കാർ പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും കേരളം 135 രൂപയുമാണ് വാഗ്ദാനം ചെയ്തത്. ഏറ്റവും ഉയർന്ന തുക ക്വാട്ട് ചെയ്ത അദാനി ഗ്രൂപ്പിന് വിമാനത്താവളം ലഭിക്കുകയും ചെയ്തു. അതേസമയം, കെഎസ്ഐഡിസി നേരിട്ടാണോ അതോ വിവാദ കൺസൾട്ടൻസി കെ.പിഎംജി വഴിയാണോ ഇവരുടെ സേവനം തേടിയതതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ലേലത്തുക നിശ്ചയിച്ചതിൽ ഇവരിൽ ആരുടെ ഉപദേശമാണ് സംസ്ഥാനം തേടിയതെന്ന കാര്യവും ഇനി പുറത്തുവരാനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2020 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thiruvananthapuram Airport| ലേല നടപടികൾക്ക് സംസ്ഥാന സർക്കാർ വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനത്തെ