'സിയാലിനെ ഒഴിവാക്കി അദാനിയുടെ മരുമകളുടെ കമ്പനിയെ കണ്‍സള്‍ട്ടന്റാക്കിയതെന്തിന്? മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല' ചെന്നിത്തല

Last Updated:

നിയമസഭയിൽ സംയുക്തപ്രമേയം പാസാക്കാൻ ധാരണയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതുവേണോ വേണ്ടയോ എന്നത് നാളെ ചേരുന്ന യുഡിഎഫ് പാ‍ർലമെൻ്ററി പാ‍ർട്ടി യോ​ഗം ചർച്ച ചെയ്തു തീരുമാനിക്കും.

തിരുവനന്തപുരം: അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്റെ മറവില്‍ വേട്ട നടത്തുകയും ചെയ്യുന്ന ഈ സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ല. പരസ്യമായി അദാനിയെ എതിർത്ത സർക്കാർ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നു. സര്‍ക്കാരിന്റെ സമിതിയാണ് ടെന്‍ഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്റാക്കായില്ലെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചോദിച്ചു. .
ന്യായമായ കാര്യങ്ങൾക്ക് പോലും പ്രതിപക്ഷം നിൽക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. സർക്കാരിനൊപ്പം നിൽക്കേണ്ട സമയത്തൊക്കെ പ്രതിപക്ഷം നിന്നിട്ടുണ്ട്. പ്രതിപക്ഷ പിന്തുണ കിട്ടിയാൽ വഞ്ചനാന്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ അവസാന ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം.  കെ.എസ്.ഐ.ഡി.സിയാണ് അദാനിയുടെ മരുമകൾക്ക് പങ്കാളിത്തമുള്ള കമ്പനിക്ക് കൺസൽട്ടൻസി കൊടുത്തത്. ദുരൂഹമായ ഇടപാടുകളാണ് ഇവിടെ നടന്നിരിക്കുന്നത്. കരാറുകളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നും ചെന്നിത്തല ആരോപിച്ചു.
കെപിഎംജിയുടെ കണ്‍സള്‍ട്ടന്‍സിയായുള്ള വരവ് തന്നെ ദുരൂഹമാണ്. ഇതില്‍ ടെന്‍ഡറുണ്ടോ. 10 ശതമാനം പ്രൈസ് പ്രിഫറന്‍സുണ്ടായിട്ടും കേരളം ടെന്‍ഡറില്‍ പരാജയപ്പെടുകയുണ്ടായി. വളരെ ദുരൂഹമായ ഇടപാടുകളാണ് നടന്നത്. ആര് നിര്‍ദേശിച്ചിട്ടാണ് ടെന്‍ഡറില്ലാതെ ഈ രണ്ട് കമ്പനിയെ കണ്‍സള്‍ട്ടന്റാക്കിയത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദാനിക്ക് താത്പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് സംശയാസ്പദമാണ്. സിറിൾ അമർ ചന്ദ് മംഗൾ ദാസ് എന്ന കമ്പനി തന്നെയാണ് നീരവ് മോദിയെ തട്ടിപ്പിന് സഹായിച്ചത്. ഗുജറാത്തുകാരനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെഎസ്ഐഡിസിയുടെ എംഡിയായി നേരത്തെ നിയമിച്ചിരുന്നു. ടെണ്ടർ നടപടികൾ തീർന്നതിന് പിന്നാലെ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കി.  ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയും ഈ ഐഎഎസുകാരനാണ്. ഇത് ദുരൂഹമാണ്.
advertisement
ലൈഫ് മിഷൻ കരാറിൽ റെഡ് ക്രസൻ്റുമായി ഒപ്പ് വച്ചതിൻ്റ രേഖകൾ ഇതുവരെ പുറത്തുവിടാത്തത് ഇടപാടിലെ ദുരൂഹത കൊണ്ടാണ്. ​ഗുരുതരമായ ക്രമക്കേടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടന്നത്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമാണ്. ഈ വിഷയത്തിൽ ഓ​ഗസ്റ്റ് 27-ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധസംഘടിപ്പിക്കും.
നിയമസഭയിൽ സംയുക്തപ്രമേയം പാസാക്കാൻ ധാരണയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതുവേണോ വേണ്ടയോ എന്നത് നാളെ ചേരുന്ന യുഡിഎഫ് പാ‍ർലമെൻ്ററി പാ‍ർട്ടി യോ​ഗം ചർച്ച ചെയ്തു തീരുമാനിക്കും.  യുഡിഎഫ് വോട്ട് വാങ്ങി ജയിച്ചവർ മുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് യുഡിഎഫ് ച‍ർച്ച ചെയ്ത് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിയാലിനെ ഒഴിവാക്കി അദാനിയുടെ മരുമകളുടെ കമ്പനിയെ കണ്‍സള്‍ട്ടന്റാക്കിയതെന്തിന്? മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല' ചെന്നിത്തല
Next Article
advertisement
ഇന്ത്യയും എത്യോപ്യയും 2000 വർഷത്തെ ബന്ധം ഊഷ്മളമാക്കി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
ഇന്ത്യയും എത്യോപ്യയും 2000 വർഷത്തെ ബന്ധം ഊഷ്മളമാക്കി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
  • പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-എത്യോപ്യ ബന്ധം 2000 വർഷം.

  • ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര, സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിൽ പുതിയ കരാറുകൾ ഒപ്പുവെച്ചു.

  • എത്യോപ്യയിലെ ഇന്ത്യൻ വ്യവസായങ്ങൾ $5 ബില്യൺ നിക്ഷേപിച്ച് 75,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

View All
advertisement