അസാധാരണമായ നടപടികളാണ് ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രതിഷേധങ്ങൾക്കു നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കു നേരെ അദ്ദേഹം ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ എന്തൊക്കെയാണ്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന് പറഞ്ഞ് ഒരു നാടിനെ തന്നെ ആക്ഷേപിക്കുന്ന തരത്തിലേക്ക് എത്തി.
advertisement
ഇതിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് ഗവർണർ ഇരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വക്താക്കൾ ഗവർണറെ ന്യായീകരിക്കുന്നതായും കാണുന്നു. ആലോചിച്ചാണ് ഗവർണർ കാര്യങ്ങൾ എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം കൂടുതൽ വഷളാകുകയല്ല ഉദ്ദേശമെങ്കിൽ ഗവർണറുടെ സമീപനങ്ങൾ തിരുത്തിക്കാനുള്ള ഇടപെടൽ വേണം.
കേരളത്തിൽ കലുഷിതമായ അന്തരീക്ഷമുണ്ടാക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത് എൻ്നാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കാം ബോധപൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി. രാജ്ഭവൻ കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അത്തരം ജൽപനമായിട്ടേ കാണാനാകൂ. ഇതൊന്നും ഒരു ഗവർണറെ കുറിച്ച് പറയേണ്ട കാര്യമല്ല. അദ്ദേഹത്തിന് വേറെ എന്തൊക്കെയോ ഉദ്ദേശങ്ങളുണ്ട്. അതിനു വേണ്ടി നാട്ടിലാകെ വല്ലാത്ത അന്തരീക്ഷമുണ്ടെന്ന് പ്രതീതി ഉണ്ടാക്കാണം. അതിനായി അദ്ദേഹം തന്നെ മുൻകൈ എടുക്കുന്നു.
ഇതുപോലൊരു വ്യക്തിയെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുക? മുരളീധരനെ പോലെ അപൂർവം ചിലർക്ക് കഴിയുമായിരിക്കും. ഗവർണർ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തും.