'കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ ബാനര്‍ ഗുരുതരം; പോലീസ് കെട്ടിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം'; ഗവർണർ

Last Updated:

ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിതെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ ബാനര്‍ കെട്ടിയ സംഭവം ഗൗരവമായി കാണുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ആണ് കറുത്ത ബാനര്‍ കെട്ടിയതെന്നും ​ഗവർണർ വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.
അപകീർത്തികരമായ ബാനര്‍ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
advertisement
കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകൾ‍ നീക്കാൻ നിർദ്ദേശം നൽകിയത്. പിന്നാലെ വൈകിട്ടോടെ ഗവര്‍ണര്‍ നേരിട്ടത്തി ബാനറുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഗവർണറുടെ നിർദേശ പ്രകാരം മലപ്പുറം എസ്.പിയാണ് ബാനറുകൾ നീക്കിയത്.
advertisement
എസ്.പിയോടും വൈസ് ചാൻസിലർ കെ.എൻ.ജയരാജിനോടും ഗവർണർ ക്ഷുഭിതനായി.പിന്നാലെ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ നേതൃത്വത്തിലെത്തിയ ഒരു സംഘം പ്രവര്‍ത്തകര്‍ ‘ഡൗണ്‍ ഡൗണ്‍  ചാന്‍സലര്‍’ എന്നെഴുതിയ കറുത്ത ബാനര്‍ വീണ്ടും ഉയര്‍ത്തി. ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും പി.ആര്‍ഷോ അടക്കമുള്ളവര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പോലീസിനെ ഭീഷണിപ്പെടുത്തി.
advertisement
summery : Governor Arif Mohammad Khan takes a serious note of posters in Calicut University alleges police did it on Chief ministers instruction
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ ബാനര്‍ ഗുരുതരം; പോലീസ് കെട്ടിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം'; ഗവർണർ
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement