മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ എന്തും നടക്കുമെന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഗവര്‍ണറുടെ പ്രതികരണം. സർവകലാശാലകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ വരെ തട്ടിപ്പ് നടക്കുമ്പോള്‍ ഇതൊക്കെയെന്തെന്നും ഗവർണർ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെത്തി
സംസ്ഥാനത്തെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. സംസ്ഥാന സർക്കാർ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ്. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 19, 2023 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ക്യൂബാ സന്ദര്‍ശനം 'രാഷ്ട്രീയ തീര്‍ത്ഥാടന'മെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍