സംഭവമിങ്ങനെ: 2022-23 കോളേജ് തെരഞ്ഞെടുപ്പിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യു യു സി ആയി ജയിച്ചത് എസ്എഫ്ഐ പാനലിലെ അനഘയാണ്. എന്നാൽ പട്ടിക കേരള സർവകലാശാലയിൽ എത്തിയപ്പോൾ അനഘയുടെ പേരിനു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന എ വിശാഖിന്റെ പേരു വന്നു. ഇതോടെ ലിസ്റ്റ് വിവാദമായി. ആൾമാറാട്ടം നടന്നത് വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയര്‍മാനാക്കാനാണെന്ന ആക്ഷേപം ഉയർന്നു. തൊട്ടു പിന്നാലെ വിശദീകരിച്ച് കോളേജ് അധികൃതർ രംഗത്തെത്തി.
advertisement
സംഭവത്തിൽ എസ്എഫ്ഐക്ക് പങ്കില്ലെന്ന് ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനാർത്ഥിയായി വിശാഖിനെ തീരുമാനിച്ചിട്ടില്ലെന്നും ഏരിയ സെക്രട്ടറി സ്ഥാനത്ത് എന്ന വിശാഖിനെ മാറ്റിയെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം. അതേസമയം വിഷയത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത് എന്നും വിദ്യാർത്ഥികളോട് മാപ്പുപറയാൻ എസ്എഫ്ഐ തയ്യാറാകണമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു.