TRENDING:

'രാഷ്ട്രീയ വിധേയത്വമല്ല ജനസേവനമാണ് വേണ്ടത്'; ശ്രീധന്യക്ക് ആശംസകളുമായി ഗവർണർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീധന്യയെ ഗവർണർ പി സദാശിവം സന്ദർശിച്ചു. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസിൽ വച്ചാണ് ഗവർണർ ശ്രീധന്യയെ കണ്ടത്.
advertisement

സംസ്ഥാനത്ത് ആദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടുന്നത്. ശ്രീധന്യയെ കാണണമെന്ന് ഗവർണർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. സുരക്ഷാ പ്രശ്നങ്ങൾ ഉളളതിനാലാണ് ഗവർണറുടെ സന്ദർശനം ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

രാഷ്ട്രീയ വിധേയത്വമല്ല ജനങ്ങൾക്കുള്ള സേവനമാണ് സിവിൽ സർവ്വീസ് ഉദ്യോസ്ഥരിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് ഗവർണർ ശ്രീധന്യക്ക് ഉപദേശം നൽകി. രാജ്യത്തിന്റെ ഏത് മൂലയിലായാലും ഏത് സംസ്ഥാനത്ത് ജോലി ലഭിച്ചാലും ഇന്ത്യക്കാരനാണന്നതിലാണ് നാം അഭിമാനം കൊള്ളേണ്ടത്. പ്രാദേശിക വികാരമോ വിവേചനമോ പാടില്ല. രാഷ്ട്രീയ വിധേയത്വമല്ല, സാധാരണക്കാരായ ജനങ്ങൾക്ക് വേഗത്തിലും മെച്ചപ്പെട്ടതുമായ സേവനം നൽകുകയാണ് വേണ്ടതെന്നും ഗവർണർ ശ്രീധന്യയോട് പറഞ്ഞു.

advertisement

കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ സിവിൽ സർവ്വീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയാണ് മലയാളികളുടെ അഭിമാനമായി മാറിയത്. കഠിനാധ്വാനം കൊണ്ട് ഉയരങ്ങൾ കീഴടക്കാമെന്ന് ശ്രീധന്യ ലോകത്തിന് കാണിച്ച് നൽകിയെന്ന് ഗവർണർ ശ്രീന്യയുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാഷ്ട്രീയ വിധേയത്വമല്ല ജനസേവനമാണ് വേണ്ടത്'; ശ്രീധന്യക്ക് ആശംസകളുമായി ഗവർണർ