TRENDING:

ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; മൃഗശാലയിൽ നിന്ന് 500 മീറ്റർ അകലെ മാസ്ക്കറ്റ് ഹോട്ടലിനടുത്ത പുളിമരത്തില്‍

Last Updated:

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പാളയം പിഎംജിയിലെ മാസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളമരത്തില്‍ വിശ്രമിക്കുകയാണ് പെണ്‍കുരങ്ങ്. കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും സമീപത്തുണ്ട്.
ഹനുമാൻ കുരങ്ങ്
ഹനുമാൻ കുരങ്ങ്
advertisement

Also Read- വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ; നായ ചത്തു

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്നു കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളില‍െ പെൺകുരങ്ങാണിത്. പെൺകുരങ്ങിനൊപ്പം ഒരു ആൺ കുരങ്ങിനെയും സുവോളജിക്കൽ പാർക്കിൽനിന്ന് എത്തിച്ചിരുന്നു.

Also Read- ‘മാരകമായ രോഗങ്ങളും മുറിവുകളുമുള്ള തെരുവുനായകളെ ദയവധത്തിന് ഇരയാക്കും’; മന്ത്രി എംബി രാജേഷ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇവയെ കഴിഞ്ഞ വ്യാഴാഴ്ച തുറന്ന കൂട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതിനിടയിലാണു പെൺകുരങ്ങ് ചാടിപ്പോയത്. തുടർന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാർ വലിയതോതിൽ തിരച്ചിൽ നടത്തിയിരുന്നു. ചാടിപ്പോയ കുരങ്ങിനായി മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും മൃഗശാല ജീവനക്കാർ വച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; മൃഗശാലയിൽ നിന്ന് 500 മീറ്റർ അകലെ മാസ്ക്കറ്റ് ഹോട്ടലിനടുത്ത പുളിമരത്തില്‍
Open in App
Home
Video
Impact Shorts
Web Stories