'മാരകമായ രോഗങ്ങളും മുറിവുകളുമുള്ള തെരുവുനായകളെ ദയവധത്തിന് ഇരയാക്കും'; മന്ത്രി എംബി രാജേഷ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായകളെ കൊല്ലാമെന്ന് മന്ത്രി എം ബി രാജേഷ്. ദയാവധത്തിന് അനുവാദം ഉണ്ടെന്നും ഇത് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അപകടകാരികളായ നായകളെ കുറിച്ച് റവന്യൂ മേധാവികളെ അറിയിക്കാം. മന്ത്രിതലയോഗത്തിലാണ് തീരുമാനം.
നിലവിലെ കേന്ദ്രനിയമവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ എബിസി നിയമങ്ങൾ തെരുവുനായ നിയന്ത്രണത്തെ അസാധ്യമാക്കുന്നു. ഇതാരാണ് എഴുതി ഉണ്ടാക്കിയതെന്ന് അത്ഭുതം തോന്നുമെന്ന് മന്ത്രി പറഞ്ഞു. അപ്രായോഗികമായ, വലിച്ചെറിയേണ്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിമാർ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
തെരുവുനായ വിഷയത്തിൽ മൃഗസ്നേഹികളുടെ സംഘടനകളുടെ യോഗം വിളിക്കും. ഇപ്പോഴത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ർക്കാരിനു പ്രവർത്തിക്കാൻ പരിമിതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ ABC കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു. അറവ് മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നത് പരിശോധിക്കാൻ നടപടികൾ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
advertisement
20 എബിസി കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 25 എണ്ണം ഉടൻ സജ്ജമാകും. മൊബൈൽ എബിസി കേന്ദ്രങ്ങളും തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളില്‍ എബിസി കേന്ദ്രം തുടങ്ങാൻ മൃഗസംരക്ഷണ വകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 22, 2023 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാരകമായ രോഗങ്ങളും മുറിവുകളുമുള്ള തെരുവുനായകളെ ദയവധത്തിന് ഇരയാക്കും'; മന്ത്രി എംബി രാജേഷ്