വിവാദ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് വീണയുടെ എക്സാലോജിക് ഐടി കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. 1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനർത്ഥം ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നു പറഞ്ഞു ധനമന്ത്രി ഇച്ഛാശക്തിയുണ്ടെങ്കിൽ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.
advertisement
ജിഎസ്ടി അടച്ചിട്ടുണ്ടെങ്കില്‍, ആ രേഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചിരുന്നു. രേഖകള്‍ ഹാജരാക്കുകയാണെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നാണ് മാത്യു മാധ്യമങ്ങളോട് പറഞ്ഞത്.