‘വീണ ഐജിഎസ്ടി അടച്ചതിന്റെ രേഖ കാട്ടിയാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’; എ.കെ ബാലന്‍
- Published by:Arun krishna
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെ വെല്ലുവിളിച്ച് സിപിഎം നേതാവ് എ.കെ ബാലന്‍. വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്‍റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്ന് എ.കെ ബാലന്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.
സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടി രൂപക്ക് വീണ വിജയൻ നികുതിയടച്ചിട്ടില്ലെന്നും അഥവാ നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടണമെന്നും. ഇടപാടിന് ഐജിഎസ്ടി ഇനത്തിൽ നൽകേണ്ട 30 ലക്ഷത്തോളം രൂപ വീണ വിജയൻ വെട്ടിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ ബാലന്‍ പ്രതികരിച്ചത്.
advertisement
മതിയായ നികുതി നൽകിയിട്ടില്ലെന്നുപറഞ്ഞ് ഇൻകം ടാക്സോ, ജി.എസ്.ടി. വകുപ്പോ വീണയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന് എ.കെ ബാലന്‍ ചോദിച്ചു. ഇതൊന്നും ചെയ്യാതെ വായിൽ തോന്നിയത് വിളിച്ചുപറയുകയാണെന്നും എ.കെ. ബാലൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 20, 2023 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘വീണ ഐജിഎസ്ടി അടച്ചതിന്റെ രേഖ കാട്ടിയാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’; എ.കെ ബാലന്‍