ട്രഷറർ- നയന സുരേഷ് (മലപ്പുറം). വൈസ് പ്രസിഡന്റുമാർ- നജ് വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസർകോട്), അയ്ഷ മറിയം (പാലക്കാട്). സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം).
എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ യോഗത്തിനിടെ പോഷക സംഘടനയായ 'ഹരിത'യിലെ നേതാക്കളോട് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗിക പരാമർശം നടത്തിയെന്ന് കാട്ടി പത്തോളം വനിതകൾ വനിത കമ്മീഷന് പരാതി നൽകുകയായിരുന്നു. ഫോണിലൂടെ അസഭ്യവാക്കുകൾ പറഞ്ഞതായി എം എസ് എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെയും പരാതിയുണ്ട്.
advertisement
എം എസ് എഫിന്റെയും ഹരിതയുടെയും ഭാരവാഹികളെ വിളിച്ചുവരുത്തി മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കാൻ എം എസ് എഫിനും വനിത കമ്മീഷനിലെ പരാതി പിൻവലിക്കാൻ ഹരിത ഭാരവാഹികൾക്കും നിർദേശം നൽകി. എന്നാൽ ഹരിത പരാതി പിൻവലിച്ചില്ല. തുടർന്ന്, കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിൽ എന്ന് വ്യക്തമാക്കി ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിടുകയായിരുന്നു.
മുഫീദ തസ്നി പ്രസിഡന്റും നജ്മ തബ്ഷീറ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ഇതിനിടെ കഴിഞ്ഞ ദിവസം പി കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
