'കരിപ്പൂര്‍ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കരുത്:' സത്യഗ്രഹവുമായി മുസ്ലിം ലീഗ്
- Published by:Rajesh V
- news18-malayalam
Last Updated:
സാധാരണക്കാരുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണംകൊണ്ട് സ്ഥാപിക്കപ്പെട്ട കരിപ്പൂര്‍ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ വിട്ടുകൊടുക്കരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കരുതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ
കുഞ്ഞാലിക്കുട്ടി എം എല്‍ എ. കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ വിമാനത്താവള പരിസരത്ത് ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണംകൊണ്ട് സ്ഥാപിക്കപ്പെട്ട കരിപ്പൂര്‍ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ വിട്ടുകൊടുക്കരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം വില്പന നടത്തുന്നതിലൂടെ കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ലക്ഷക്കണക്കായ പ്രവാസികളുടെ സമ്പാദ്യത്തിന്റെ പങ്കാണ് കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കിയതിന് പിന്നിലുള്ളത്'- അദ്ദേഹം പറഞ്ഞു.
advertisement
രാജ്യത്തുള്ള പല വിമാനത്താവളങ്ങളും വരവും ചെലവും തമ്മില്‍ പൊരുത്തപ്പെടാതെ ഭീമമായ നഷ്ടം വരുത്തിവെക്കുമ്പോഴും കോടിക്കണക്കിന് രൂപയുടെ ആദായം ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. ലഭ്യമാവുന്ന വരുമാനത്തിലെ ആദായംകൊണ്ടു മാത്രം വികസിപ്പിക്കാവുന്ന ഈ വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ട ഒരു ആവശ്യവും ഇപ്പോഴത്തെ സാഹചര്യത്തിലില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കരിപ്പുർ അപകടം: പൈലറ്റിന്‍റെ വീഴ്ച അപകട കാരണമെന്ന് അന്വേഷണ റിപ്പോർട്ട്
കരിപ്പുർ വിമാനദുരന്തത്തിൻറെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടാണ് പരസ്യപ്പെടുത്തിയത്. അപകടകാരണം പൈലറ്റിൻറെ വീഴ്ച്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. പൈലറ്റ് നടപടി ക്രമങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട് പറയുന്നു.
advertisement
വീഴ്ച്ച മനസിലാക്കി നിരീക്ഷണച്ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. പറന്നിറങ്ങേണ്ട നിർദിഷ്ട സ്ഥാനത്തല്ല ഇറങ്ങിയത്. നിർദിഷ്ട സ്ഥലത്തേക്കാൾ മുന്നോട്ടുപോയി പറന്നിറങ്ങിയത് അപകടത്തിനിടയാക്കി. റൺവേയുടെ പകുതി കഴിഞ്ഞശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. സുരക്ഷാമേഖല കടന്നും വിമാനം മുന്നോട്ടുപോയി. ഗോ എറൗണ്ട് നിർദേശവും പാലിക്കപ്പെട്ടില്ല. രണ്ട് തവണയിലധികം ശ്രമിച്ചിട്ടും വിമാനം ഇറക്കാനായില്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കണം. വിങ് ടാങ്കുകളിൽ ഇന്ധന ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2020 ഓഗസ്റ്റ് 7നായിരുന്നു കരിപ്പൂരിൽ വിമാനാപകടം ഉണ്ടായത്. ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ചാണ് അപകടമുണ്ടായത്.രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ അപകടത്തിൽ മരിച്ചിരുന്നു.100 ലേറെ പേർക്കാണ് പരിക്കേറ്റത്.
advertisement
വിമാനം പറത്തുന്ന പൈലറ്റ് സ്ഥിരം നടപടിക്രമങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജ്യര്‍-എസ്‌ഒപി) പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെങ്കിലും ഒരു സഹായക ഘടകമെന്ന നിലയില്‍ വ്യവസ്ഥാപരമായ പരാജയങ്ങളുടെ (സിസ്റ്റമിക് ഫെയിലര്‍) പങ്ക് കാണാതിരിക്കാനാവില്ല എന്നും 257 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു.
അപകടസമയത്ത് വിമാനത്തില്‍ 190 പേര്‍ ഉണ്ടായിരുന്നു. കരിപ്പുർ വിമാന ദുരന്തത്തിൽ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബി737-800 വിമാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് സമയത്ത് അപകടപ്പെട്ടത്. ദുബായില്‍ നിന്ന് വന്ന വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ മറികടന്ന് വീഴുകയും കഷണങ്ങളായി തകരുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2021 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരിപ്പൂര്‍ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കരുത്:' സത്യഗ്രഹവുമായി മുസ്ലിം ലീഗ്


