ആശൂപത്രി പ്രവര്‍ത്തനമാരംഭിച്ച് അരനൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. കേന്ദ്രത്തിലെ താഴത്തെനില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതുകാരണം ചില വാര്‍ഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.
Also read-കൊച്ചിയില്‍ കനത്ത മഴ; നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി; ഗതാഗതക്കുരുക്ക് രൂക്ഷം
advertisement
കഴിഞ്ഞ ദിവസം കൊച്ചിയിലും സമാന സാഹചര്യമാണ് ഉണ്ടായത്. കനത്തമഴയെത്തുടര്‍ന്ന് കൊച്ചിയിൽ അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളെല്ലാം വെള്ളം കയറി. ഇന്ന് വൈകീട്ട് നാല് മണിക്ക് തുടങ്ങിയ മഴയോടെ നഗരത്തിന്റെ പലഭാഗത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. രണ്ട് മണിക്കൂറോടെ കൊച്ചിയിലെ പലഭാഗവും മുങ്ങുകയായിരുന്നു. കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്.