കൊച്ചിയില്‍ കനത്ത മഴ; നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി; ഗതാഗതക്കുരുക്ക് രൂക്ഷം
- Published by:Sarika KP
- news18-malayalam
Last Updated:
വൈകിട്ട് മുതല്‍ നാല് മണിക്കൂറായി തോരാതെ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളക്കെട്ടിലാക്കി
കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് കൊച്ചിയിൽ അതിരൂക്ഷമായ വെള്ളക്കെട്ട്. നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളെല്ലാം വെള്ളം കയറി. ഇന്ന് വൈകീട്ട് നാല് മണിക്ക് തുടങ്ങിയ മഴയോടെ നഗരത്തിന്റെ പലഭാഗത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് മണിക്കൂറോടെ കൊച്ചിയിലെ പലഭാഗവും മുങ്ങുകയായിരുന്നു. കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്.
കടവന്ത്ര, വൈറ്റില, സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. വൈകിട്ട് മുതല്‍ നാല് മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളക്കെട്ടിലായി. പാലാരിവട്ടം ഭാഗത്തെ ഇട റോഡുകളും വെള്ളത്തിലായി.
കാനകളിൽ വെള്ളം നിറഞ്ഞ് നിൽക്കുന്ന സ്ഥിതിയാണുള്ളത്. ഇതോടെ കാനയും റോഡും തിരിച്ചറിയാന്‍ കഴിയാതെയായി.
advertisement
എം.ജി. റോഡിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 22, 2024 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയില്‍ കനത്ത മഴ; നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി; ഗതാഗതക്കുരുക്ക് രൂക്ഷം