Also Read- 158ാം ജന്മവാർഷിക ദിനത്തിൽ സ്വാമി വിവേകാനന്ദന്റെ മഹത് വചനങ്ങള്‍ ഓർമിക്കാം
ആദ്യം സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതുവരെ ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സിബിഐ വാദം. തുടർന്ന് സിബിഐ അപ്പീല്‍ നൽകുകയായിരുന്നു.
Also Read- കരിപ്പൂരില്‍ സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് 3 ലക്ഷം രൂപ പിടിച്ചെടുത്തു
advertisement
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് ആണ് ഹര്‍ജി നല്‍കിയത്. എഫ്സിആര്‍എ ലംഘിച്ചെന്നു കാട്ടി സിബിഐ. രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാല്‍, ലൈഫ് പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐ കോടതിയിൽ പറഞ്ഞത്.
