നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു

  വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്.

  karipur airport

  karipur airport

  • Share this:
   കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐയും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ റെയ്ഡിൽ  കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കേന്ദ്ര സംഘം പരിശോധന ആരംഭിച്ചത്. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പതിവായ സാഹചര്യത്തിൽ അതിന് ഉദ്യോഗസ്ഥ സഹായമുണ്ടോയെന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് വിവരം.

   വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും  സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ . യാത്രക്കാരില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തതായും വിവരമുണ്ട്.

   Also Read ഗൂഗിൾ മാപ്പ് കാട്ടിയ ‌വഴിയേ പോയ കാർ അണക്കെട്ടിൽ വീണ് വ്യാപാരി മരിച്ചു


   പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണും സി.ബി.ഐ പിടിച്ചുവച്ചിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.
   Published by:Aneesh Anirudhan
   First published:
   )}