ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഹൈക്കോടതി ഇത് ക്ഷേമരാഷ്ട്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും പറഞ്ഞു. സന്ദേശം അയച്ച ഐടി മിഷൻ സ്പാര്‍ക്കിന്റെ നോഡല്‍ ഏജന്‍സിയാണെന്നും കോടതി പറഞ്ഞു.
അതേസമയം, സന്ദേശം അയക്കുന്നതിനുള്ള സമ്പൂര്‍ണ്ണ നിയന്ത്രണം ഐടി മിഷനെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായാണ് നടപടിക്രമം വിശദീകരിച്ചത്.
ഐടി മിഷന് നിരവധി സെന്‍ഡര്‍ ഐഡി ഉണ്ടെന്നു അതിലൊന്നാണ് സിഎംഒ കേരള എന്നും ഉദ്യോഗസ്ഥർപറഞ്ഞു. മെറ്റ വെരിഫൈ ചെയ്ത ഐഡി ആണ് സന്ദേശങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ഐടി മിഷനാണ് ഇതിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണമെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 05, 2026 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് ഹൈക്കോടതി
