കാമ്പസിനകത്തെ സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ പൊലിസ് സംരക്ഷണം തേടി ചില കോളജ് മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്. കാമ്പസിനുള്ളിൽ വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ സമരങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കാൻ പാടില്ല. സമാധാനപരമായ ചർച്ചകൾക്കോ ചിന്തകൾക്കോ കാമ്പുസുകളെ വേദിയാക്കണം. കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങൾ പാടില്ലന്നും ഹൈക്കോടതി നിര്ദേശിച്ചു.
Also Read- ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞു; വിടവാങ്ങിയത് ആനപ്രേമികളുടെയും ഭക്തരുടെയും ആരാധനപാത്രം
advertisement
കലാലയങ്ങൾക്കുള്ളിൽ ഘരാവോ, പഠിപ്പ് മുടക്ക്, ധർണ, മാർച്ച് തുടങ്ങിയവയ്ക്കും കോടതി നിരോധനം ഏർപ്പെടുത്തി. പഠിക്കുക എന്നത് വിദ്യാര്ത്ഥികളുടെ മൗലിക അവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ലന്നും കോടതി വ്യക്തമാക്കി. ഡിജിപി, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവർ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.