ജസ്റ്റിസുമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് സി.പി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.
നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട 5.20 കോടി രൂപ കോടതിയില്‍ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍യിത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എതിര്‍കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്.
advertisement
Also Read-PFI ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ആരംഭിച്ചു; കേരളത്തിൽ 17 ഓഫീസുകൾ
കേന്ദ്ര എജന്‍സികളായ എന്‍ഐഎയും ഇഡിയും രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടത്തിയ പരിശോധനകളിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് കേരളത്തില്‍ പിഎഫ്‌ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങളും അരങ്ങേറി. തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഈ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.