PFI ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ആരംഭിച്ചു; കേരളത്തിൽ 17 ഓഫീസുകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
മംഗലുരു നഗരത്തിലെ 10 PFI ഓഫീസുകൾ പോലിസ് സീൽ ചെയ്തു.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ സംസ്ഥാങ്ങളിൽ തുടർ നടപടികൾ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്തു തുടങ്ങി. പിഎഫ്ഐയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ എൻസിഎച്ച്ആർഒ ഓഫീസ് പൂട്ടി മുദ്രവയ്ച്ചു. മഹാരാഷ്ട്രയിൽ പിഎഫ്ഐയുടെ വസ്തുവകകൾ കണ്ടുകെട്ടാൻ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. മംഗലുരു നഗരത്തിലെ 10 PFI ഓഫീസുകൾ പോലിസ് സീൽ ചെയ്തു.
കേരളത്തിലും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കോഴിക്കോട് മീഞ്ചന്തയിലെയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉൾപ്പെടെ 17 ഓഫിസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. തൊടുപുഴ,തൃശൂര്‍, കാസര്‍കോട്,കരുനാഗപ്പള്ളി, മലപ്പുറം,മാനന്തവാടി, തിരുവനന്തപുരം മണക്കാട്,പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്,ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിലെ ഓഫീസുകളാണ് പൂട്ടുന്നത്.
advertisement
നിരോധനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാരെയും എസ്പിമാരെയും ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
അതേസമയം, ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അവശ്യപ്പെടും. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 29, 2022 12:50 PM IST