TRENDING:

KSRTCക്ക് തിരിച്ചടി; ഡീസലിന് കൂടിയ വില നൽകണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

Last Updated:

ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ‌  അപ്പീൽ പോകാനാണ് കെ എസ് ആർ ടി സിയുടെ ആലോചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കെഎസ്ആർടിസിക്ക് (KSRTC) വിപണി നിരക്കിൽ ഡീസൽ നൽകാൻ നിർദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വില നിർണയിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്നും നയപരമായ തീരുമാനമാണന്നുമുള്ള എണ്ണക്കമ്പനികളുടെ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഉത്തരവോടെ പ്രതിമാസം 27 കോടിയോളം രൂപ കോർപറേഷന് പ്രവർത്തനച്ചെലവിൽ അധിക ബാധ്യതയുണ്ടാകും. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ‌  അപ്പീൽ പോകാനാണ് കെ എസ് ആർ ടി സിയുടെ ആലോചന.
Kerala High Court
Kerala High Court
advertisement

വില നിശ്ചയിച്ചതിൽ പ്രഥമ ദൃഷ്ട്യ അപാകത ഉണ്ടന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സി എസ് ഡയസും ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

Also Read- Thrikkakara By-Election| തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: സിറോ മലബാർ സഭ

advertisement

വൻകിട ഉപഭോക്താവ് എന്ന നിലയിൽ ഡീസൽ വില കുറച്ചു നൽകണമെന്നും കമ്പനികളുടെ തീരുമാനം ഏകപക്ഷീയവും വിവേചനപരവും ആണന്നുമായിരുന്നു കെഎസ്ആർടിസിയുടെ വാദം. ഇന്ധന വില കൂട്ടാതിരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എണ്ണക്കമ്പനികള്‍ കോടതിയില്‍ വ്യക്തമാക്കി.

ആഗോള സാഹചര്യങ്ങളിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വർധനക്ക് കാരണമെന്നും വില നിർണയിക്കാൻ തങ്ങൾക്ക് അധികാരമുണ്ടന്നും നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്നുമായിരുന്നു കമ്പനികളുടെ വാദം.

റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റർ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. കച്ചവട കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. കൂടാതെ നിലവില്‍ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ്.

advertisement

Also Read- KM Shaji| കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ED ഉത്തരവിന് ഹൈക്കോടതി സ്റ്റേ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, വിപണി വിലയ്ക്ക് ഡീസൽ നൽകാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTCക്ക് തിരിച്ചടി; ഡീസലിന് കൂടിയ വില നൽകണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories