നഴ്‌സിങ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരം അതത് സംസ്ഥാന നഴ്‌സിങ് കൗൺസിലുകൾക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോളജുകളിലെ പഠനനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതികവും ക്ലിനിക്കലുമായ സാഹചര്യങ്ങൾ നിഷ്‌കർഷിക്കുക മാത്രമാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ചെയ്യുന്നത്. കർണാടക സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ പൂർണ്ണമായും സാധുതയുള്ളതാണ്. നിയമപ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ട സർവകലാശാലാ യോഗ്യതയുള്ളവർക്ക് കേരളത്തിലെ കൗൺസിൽ രജിസ്‌ട്രേഷൻ നൽകണമെന്നും സംസ്ഥാനത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 11, 2026 12:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കർണാടക നഴ്‌സിങ് ബിരുദം കേരളത്തിൽ സാധുത; രജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി
