ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെ സിംഗപ്പൂര്‍, മലേഷ്യ യാത്രകള്‍ക്ക് അവധിയിലായിരുന്നു അനുപം മിശ്ര. യാത്ര കഴിഞ്ഞ് മാര്‍ച്ച് 18ന് തിരിച്ചെത്തി. തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കൊല്ലത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]
advertisement
ആരോഗ്യ പ്രവര്‍ത്തകര്‍ വിളിക്കുമ്പോഴെല്ലാം നിരീക്ഷണത്തില്‍ തുടരുകയാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 26ന് ആരോഗ്യപ്രവര്‍ത്തകര്‍ സബ് കളക്ടറുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലാക്കിയത്. നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട മാര്‍ച്ച് 19 ന് തന്നെ അനുപം കാണ്‍പൂരിലേക്ക് പോയതായാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് കാണ്‍പൂരിലേക്ക് കടന്നത്.
തുടര്‍ന്ന് കളക്ടര്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ ബെംഗളുരിവിലാണെന്ന് സബ് കളക്ടര്‍ കളവ് പറഞ്ഞു. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ജന്മനാടായ കാണ്‍പൂരിലാണ് ഉള്ളതെന്ന് മനസ്സിലായത്. അനുപം മിശ്രയ്ക്കെതിരെ നടപടിവേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.