TRENDING:

നാല് ദിവസം കാട്ടിൽ ശരണ്യക്ക് എവിടുന്ന് വെള്ളവും ഭക്ഷണവും? ക്ഷീണിതയാവാതെ പിടിച്ചുനിന്നതിങ്ങനെ

Last Updated:

കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു യുവതി നാല് ദിവസങ്ങൾ എങ്ങനെ കയ്യിലൊരു ഭക്ഷണപ്പൊതി പോലുമില്ലാതെ കാടിനുള്ളിൽ സുരക്ഷിതയായി ഇരുന്നു?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടകിലെ കൊടും വനത്തിനുള്ളിൽ ട്രെക്കിംഗിനിടെ (trekking) കുടുങ്ങിപ്പോയ ജി.എസ്. ശരണ്യ (G.S. Saranya) സൂപ്പർ ആണെന്നും അല്ലെന്നുമുള്ള വാദങ്ങൾ രണ്ടു വഴിക്ക് നടന്നുവരികയാണ്. നാല് ദിവസങ്ങൾ നീണ്ട ഊർജിതമായ അന്വേഷണങ്ങൾക്ക് ശേഷം, ഒടുവിൽ ശരണ്യയെ കണ്ടെത്തി, നാദാപുരത്തെ വീട്ടിലേക്ക് അവർ സുരക്ഷിതയായി എത്തിച്ചേർന്നു. കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു യുവതി നാല് ദിവസങ്ങൾ എങ്ങനെ കയ്യിലൊരു ഭക്ഷണപ്പൊതി പോലുമില്ലാതെ കാടിനുള്ളിൽ സുരക്ഷിതയായി ഇരുന്നു എന്ന ചോദ്യമാണ് വിഷയമായത്. കാടിറങ്ങി വന്ന ശരണ്യയുടെ മുഖത്ത് ക്ഷീണം തോന്നിയില്ല എന്ന് ഒരുപക്ഷം.
ജി.എസ്. ശരണ്യ
ജി.എസ്. ശരണ്യ
advertisement

"പാറയുടെ മുകളിൽ ആയതു കൊണ്ട് ഡ്രോൺ വന്ന് രക്ഷപെടും എന്ന പ്രതീക്ഷ ശരണ്യക്ക് ഉണ്ടായിരുന്നു. രാത്രി ചിലവിടാൻ സുരക്ഷിതമായ സ്ഥലം എന്ന നിലയ്ക്കാണ് അവിടെ സ്ഥാനംപിടിച്ചത്. ഉച്ചയ്ക്ക് ഫോൺ സ്വിച്ച് ഓഫ് ആയതും താൻ പെട്ടു എന്ന കാര്യം വ്യക്തമായി. പോകും വഴി കുറേയേറെ വെള്ളച്ചാലുകൾ കടന്നതും പോകുന്ന വഴി ശരിയായ ദിശയിൽ അല്ല എന്ന് ബോധ്യമായി. അങ്ങോട്ട് പോകുമ്പോൾ ഇവയൊന്നും കണ്ടതുമില്ല. വഴിതെറ്റി എന്ന് മനസ്സിലായതും, ഏതു സാഹചര്യം വന്നാലും നേരിടും എന്നായി," ശരണ്യ ന്യൂസ് 18നോട് പറഞ്ഞ വിവരങ്ങൾ ഇങ്ങനെ.

advertisement

ഭക്ഷണം ഇല്ലാതെ എങ്ങനെ കാടിനുള്ളിൽ അതിജീവിച്ചു എന്നതിനും ശരണ്യയുടെ പക്കൽ വ്യക്തമായ ഉത്തരമുണ്ട്. മനോരമ ഓൺലൈനോട് ശരണ്യ പറഞ്ഞ വാക്കുകൾ : "ഫോൺ ഓഫാവുന്നതിനുമുൻപ് ഹോംസ്റ്റേയിലേക്ക് വിളിച്ചറിയിച്ചിരുന്നു. ആരെങ്കിലും കേൾ‍ക്കുമെന്ന പ്രതീക്ഷയിൽ ഇടയ്ക്കിടെ ഉറക്കെ ശബ്ദമുണ്ടാക്കി. ഒരു ദിവസം നല്ല മഴ പെയ്തു. നാലാംദിവസം തിരിച്ചു മല കയറി നോക്കാൻ തീരുമാനിച്ചു. കയറി വരുമ്പോഴാണ് എന്റെ പേര് ഉറക്കെ വിളിക്കുന്നതു കേട്ടത്. അത് ആദിവാസി സംഘമായിരുന്നു. അരുവിയുടെ കരയിൽ താമസിച്ചതിനാൽ ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ശരാശരി മൂന്നു ലിറ്റർ വെള്ളം കുടിച്ചിട്ടുണ്ട്. അതുകൊണ്ട് കുഴഞ്ഞു പോവാതെ പിടിച്ചുനിൽക്കാൻ പറ്റി. ശരീരഭാരം കുറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്കത്ര ക്ഷീണമൊന്നും തോന്നിയില്ല," എന്ന് ശരണ്യ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Arguments are going both ways about whether G.S. Saranya, who got stuck in the dense forest of Kodagu while trekking, is a super hero or not. After four days of intensive searches, Saranya was finally found and she reached her home in Nadapuram safely. How did a young woman stay safe in the forest for four days without even a food packet in her hand?

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാല് ദിവസം കാട്ടിൽ ശരണ്യക്ക് എവിടുന്ന് വെള്ളവും ഭക്ഷണവും? ക്ഷീണിതയാവാതെ പിടിച്ചുനിന്നതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories