മാടപ്പള്ളി പഞ്ചായത്തിലെ 20 വാർഡുകളിൽ 7 വാർഡുകളിലൂടെയാണ് ഏഴര കിലോമീറ്റർ പാത കടന്നു പോകുന്നത്. മാടപ്പള്ളി വില്ലേജിൽ മാത്രം 50 സർവേ നമ്പറുകളിലെ ഭൂമിയിൽ സർവേയുണ്ട്. 400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി ജെ ലാലിയും ചെയർമാൻ ബാബു കുട്ടൻചിറയും പറഞ്ഞു.
Also Read- Accident| മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്
advertisement
ഗ്രാമ പ്രദേശത്തെ മൂന്നു പ്രധാന ജംഗ്ഷനുകൾ ഇല്ലാതാകും. വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. രണ്ട് പള്ളികളും ഒരു കുടുംബ ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവും ഏറ്റെടുക്കേണ്ടി വരുമെന്നാണ് ആശങ്ക. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയിൽ താമസിക്കുന്നത്. ഇവരിൽ ഏറെയും ഇടത്തരം കർഷകരാണ്.
Also Read- K Rail | 'കെ റെയിൽ വേണ്ട, കേരളം മതി'; ഐഎഫ്എഫ്കെ വേദിയിലും പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ്
പഞ്ചായത്തിലെ രണ്ട് പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും. കോളനികളിലൊന്നിന്റെ നടുവിലൂടെയാണ് പാത കടന്നു പോകുന്നത്. മറ്റേതിന്റെ ഒരു ഭാഗത്തു കൂടിയും. ഓരോ കോളനിയിലും 100 പേർ താമസിക്കുന്നുണ്ട്.
രണ്ടു സെന്റ് മുതൽ രണ്ടേക്കർ വരെ സ്ഥലം നഷ്ടപ്പെടുന്നവർ ഗ്രാമത്തിലുണ്ട്. കൂടുതൽ ഭൂമിയുള്ളവരുടെ പുരയിടത്തിന്റെ മധ്യഭാഗത്തു കൂടിയാണ് പാത പോകുന്നത്. ഫലത്തിൽ ഇവരുടെ ഭൂമിയുടെ വില ഇടിയും. കാര്യമായ നഷ്ടപരിഹാരവും ഇല്ല.
Also Read- KRail | കെ റെയിലിന് അഞ്ചുമീറ്റർ ബഫർസോൺ ഉണ്ടെന്ന് മന്ത്രി വി.എൻ വാസവൻ
സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർക്കു തന്റെ വീട് വിൽക്കാൻ തയാറാണെന്ന് പഞ്ചായത്തിലെ മാമ്മൂട് സ്വദേശി കോണമുടയ്ക്കൽ മനോജ് വർക്കി സമൂഹ മാധ്യമത്തിലിട്ട കുറിപ്പ് ചർച്ചയായിരുന്നു.
