K Rail | 'കെ റെയിൽ വേണ്ട, കേരളം മതി'; ഐഎഫ്എഫ്കെ വേദിയിലും പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ്

Last Updated:

ലോകത്ത് നടന്ന പല പ്രതിഷേധങ്ങളും സിനിമയിലൂടെയാണ് അടയാളപ്പെട്ടതെന്നും അതുകൊണ്ടാണ് ഈ വേദി തിരഞ്ഞെടുത്തതെന്നും പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഷാഫി പറഞ്ഞു

അന്താരാഷ്ട്ര ചലിച്ചത്ര മേളയുടെ (IFFK) വേദിയില്‍ കെ റെയിൽ (K Rail) പദ്ധതിക്കെതിരെ പ്രതിഷേധമുയർത്തി യൂത്ത് കോണ്‍ഗ്രസ് (Youth Congress). മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിലിന്റെ 9Shafi Parambil) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 'കെ റെയില്‍ വേണ്ട, കേരളം മതി' എഴുതിയിരുന്ന ബാനറിൽ കൈമുദ്ര പതിപ്പിച്ചായിരുന്നു പ്രതിഷേധം. ലോകത്ത് നടന്ന പല പ്രതിഷേധങ്ങളും സിനിമയിലൂടെയാണ് അടയാളപ്പെട്ടതെന്നും അതുകൊണ്ടാണ് ഈ വേദി തിരഞ്ഞെടുത്തതെന്നും പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഷാഫി പറഞ്ഞു.
കെ റെയിലിനെതിരായ സമരം രാജ്യ വിരുദ്ധ സമരമല്ലെന്ന് പറഞ്ഞ ഷാഫി ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് രീതിയാണെന്നും ക്രിയാത്മക പ്രതിഷേധമാണ് ചലച്ചിത്ര മേളയുടെ വേദിയിൽ കൂട്ടിച്ചേർത്തു. ടാഗോർ തിയേറ്ററിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ ഉള്‍പ്പടെയുള്ള നേതാക്കളും പങ്കെടുത്തു.
നേരത്തെ, മേളയുടെ വേദിയിൽ ഒരു വിഭാഗം ഡെലിഗേറ്റുകൾ കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ‘കെ ഫോർ കേരള, കെ–റെയിലിന് ഐക്യദാർഢ്യം’ എന്ന ബാനർ ഉയർത്തി മെഴുകുതിരികൾ തെളിച്ചായിരുന്നു ഇവർ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
advertisement
Also read- K Rail |'നമ്മുടേതെന്ന് പറയുന്ന ഭൂമി പോലും സർക്കാരിന്റേത്; കെ റെയിലിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം'; ഒമർ ലുലു
ദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് മലയാള സിനിമാ സംവിധായകനായ ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. പദ്ധതിയെ അനുകൂലിച്ചതിന് സംവിധായകന് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും തന്റെ നിലപാട് വീണ്ടും വ്യക്തമാക്കുകയാണ് ഒമർ ലുലു ചെയ്തത്. ഭാവിയിൽ കെ റെയിൽ സംസ്ഥാനത്തിന് ഗുണകരമാകും എന്നായിരുന്നു ഒമർ ലുലു വ്യക്തമാക്കിയത്.
K Rail | 'സമരത്തിന് പിന്നില്‍ വിവരദോഷികള്‍; സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റിപറിച്ചു നടക്കട്ടേ'; ഇ പി ജയരാജന്‍
കെ റെയിലിനെതിരെ (K Rail) സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് സിപിഎം (CPM) നേതാവ് ഇ പി ജയരാജൻ (E P Jayarajan). കെ റെയിലിന് വേണ്ടി സ്ഥലം നൽകാൻ തയാറായി ജനങ്ങൾ ഇങ്ങോട്ടുവരികയാണെന്ന് പറഞ്ഞ ജയരാജൻ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. വേറെ പണിയൊന്നുമില്ലെങ്കിൽ സതീശൻ (V D Satheesan) കുറ്റിപറിച്ച് നടക്കട്ടെ എന്നാണ് ജയരാജൻ പറഞ്ഞത്. കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Also read- 'കേരളത്തിലെ ഏറ്റവും വിവരമുള്ള നേതാവ്; അദ്ദേഹത്തിന്റെ വാക്കുൾക്ക് വലിയ വിലയാണ്'; ഇ പി ജയരാജന് മറുപടിയുമായി സതീശൻ
'കുറച്ച് റെഡി മേയ്ഡ് ആളുകളെ അണിനിരത്തി, ചില സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന്, പ്രശ്നമുണ്ടാക്കി പോലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാനായി ചില അക്രമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്നേയുള്ളൂ. കെ റെയിലിനെതിരെ നടക്കുന്ന സമരത്തിൽ ജനങ്ങളില്ല. ഇത് ചില വിവരദോഷികളും തെക്കും വടക്കും ഇല്ലാത്ത കുറേയെണ്ണവും ചേർന്ന് നടത്തുന്നതാണ്. ആറുവഷളന്മാരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഭരണം. അതുകൊണ്ട് അവർ ഇപ്പോൾ എന്തൊക്കെയോ കാണിച്ചുകൂട്ടുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ നടന്നുകൊണ്ടിരിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Rail | 'കെ റെയിൽ വേണ്ട, കേരളം മതി'; ഐഎഫ്എഫ്കെ വേദിയിലും പ്രതിഷേധമുയർത്തി യൂത്ത് കോൺഗ്രസ്
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement